കേരള ലളിതകലാ അക്കാദമിയുടെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

കേരള ലളിതകലാ അക്കാദമിയുടെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ. കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

        കേരള ലളിതകലാ അക്കാദമിയുടെ 2019 -20 വര്‍ഷത്തെ കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള കെ.കരുണാകരന്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.
    എം.എഫ്.എ വിദ്യാര്‍ത്ഥികളായ സുഹൈമ സി.കെ. (എസ് എന്‍. സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് & കമ്മ്യൂണിക്കേഷന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്), അഖില്‍ വിജയകുമാര്‍ (ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി, കാലടി), എബിന്‍ പി.ആര്‍. (ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം), മഹേഷ്, ആകാശ് (കലാഭാവന വിശ്വഭാരതി യൂണിവേഴ്‌സിറ്റി, ശാന്തിനികേതന്‍) എന്നിവര്‍ക്കും.
    ബി.എഫ്.എ വിദ്യാര്‍ത്ഥികളായ അശ്വിന്‍ എ.സി, അനന്യ അശോക്, സാല്‍ബിന്‍ എം., രതീഷ് എന്‍.വി. (ആര്‍.എല്‍.വി. കോളേജ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ), ഗായത്രി എ.പി. (ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജ്, തൃശ്ശൂര്‍) എന്നിവര്‍ക്കും ലഭിച്ചു.
    എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക് 6000/-രൂപ വീതവും ബി.എഫ്.എ./ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക് 5000/-രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക.
    കലാപഠനത്തില്‍ മികവുകാട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍ മുഖ്യമന്ത്രിയും ചിത്രകാരനുമായിരുന്ന കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അക്കാദമി സെക്രട്ടറി അറിയിച്ചു.